പത്തനംതിട്ടയിൽ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

python

പത്തനംതിട്ട ഓമല്ലൂരിൽ കോഴിക്കൂട്ടിൽ കയറി കോഴിയെ ഭക്ഷിച്ച പെരുമ്പാമ്പിനെ വനപാലകസംഘം പിടികൂടി. പുത്തൻപീടിക ഷട്ടർ മുക്കിൽ കോഴിക്കുന്നത്ത് ജോസ് ജോർജിൻ്റെ വീടിന് സമീപത്തെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ വനം വകുപ്പിൻ്റെ കോന്നി ആർ. ആർ. ടി. സംഘം പിടിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ ആറ് മണിയോടെ ജോസ് ആണ് പാമ്പിനെ കോഴിക്കൂട്ടിനകത്ത് കണ്ടത്. 50 ഓളം കോഴികൾ കൂട്ടിലുള്ളിലുണ്ടായിരുന്നു. രാവിലെ മുറ്റത്തിറങ്ങിയ ജോസ് കോഴിക്കൂടിന് വെളിയിൽ കോഴികൾ നിൽക്കുന്നത് കണ്ടു. തുടർന്ന് അവിടേയ്ക്ക് ചെന്ന് നോക്കിയപ്പോഴാണ് കൂട്ടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിൻ്റെ അക്രമണം ഭയന്ന് കൂട്ടിൽ നിന്ന് വെളിയിലേക്ക് ചാടിയ കോഴികളാണ് മുറ്റത്തുണ്ടായിരുന്നത്. പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന രണ്ട് കോഴികളെ ഭക്ഷിച്ചിരുന്നു. രണ്ട് എണ്ണം ചത്ത നിലയിലായിരുന്നു.

വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് കോന്നി ആർ. ആർ. ടി. സംഘം ഉടൻ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി സഞ്ചിയ്ക്കുള്ളിൽ കയറ്റാൻ ശ്രമിയ്ക്കുന്നതിനിടയിൽ പാമ്പ് ഭക്ഷിച്ച രണ്ട് കോഴികളെ ഛർദിച്ചു. തുടർന്ന് പാമ്പിനെ സഞ്ചിയ്ക്കുള്ളിലാക്കിയ സംഘം അച്ചൻകോവിൽ ഉൾവനത്തിൽ തുറന്ന് വിടാനായി കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News