തിരുവനന്തപുരത്ത് പിവിസി പൈപ്പിൽ കയറിയിരുന്ന പെരുമ്പാമ്പിനെ പുറത്തെടുത്തു

തിരുവനന്തപുരം ആര്യനാട് പിവിസി പൈപ്പിൽ കയറിയിരുന്ന പെരുമ്പാമ്പിനെ വനം വകുപ്പ് പുറത്തെടുത്തു. പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി അംഗം റോഷിണിയാണ് പാമ്പിനെ പിടികൂടി.

Also read:ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയിൽ ഇന്ത്യയ്ക്ക് സെഞ്ച്വറി; കബഡിയിൽ സ്വർണം

ആര്യനാട്, ചൂഴ സ്വദേശി രവിയുടെ വീട്ടിലെ വെള്ളം പോകുന്ന 15 മീറ്റർ നീളമുള്ള പൈപ്പിൽ 10 അടി നീളവും 25 കിലയോളം വരുന്ന പെരുമ്പാമ്പ് കയറിയിരുന്നത്. രാത്രി 11 മണിയോടെ വെള്ളം പോകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് പാമ്പ് കയറിയിരിക്കുന്ന കണ്ടത്. 2 മണിക്കൂറോളം പണിപ്പെട്ടാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel