ഖത്തറിൽ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഒരാൾ കൊല്ലപ്പെട്ടു

Missile Debris Hits Boat

കടലിലുണ്ടായ സൈനിക നടപടികളുടെ ഭാഗമായുള്ള മിസൈൽ അവശിഷ്ടം ബോട്ടിൽ പതിച്ച് ഖത്തർ പൗരൻ കൊല്ലപ്പെട്ടു. സ്ഫോടക അവശിഷ്ടം ദേഹത്തു പതിച്ചാണ് മരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു അറബ് പൗരന് പരുക്കേറ്റിട്ടുമുണ്ട്. കടലിലുണ്ടായ സൈനിക നടപടിക്കിടെയാണ് സംഭവമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

ജൂൺ 27ന് വൈകിട്ട് കടലിൽ പോയ ബോട്ട് നിശ്ചിത സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ഹോർമുസിലെ സംഭവ വികാസങ്ങളുമായോ ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്നതുമായോ ഇതിന് ബന്ധമുണ്ടോ എന്നത് വ്യക്തമാക്കിയിട്ടില്ല.

ALSO READ: ഇറാനെതിരായ അമേരിക്കയുടെ രണ്ടാം റൗണ്ട് ആക്രമണം; ഗൾഫ് രാജ്യങ്ങളും ആക്രമിക്കപ്പെട്ടു

അതേസമയം പരുക്കേറ്റ അറബ് സ്വദേശിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്തരിച്ച ഖത്തർ പൗരന്റെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News