ഇറാൻ ആക്രമണം: 90 ശതമാനവും പരാജയപ്പെടുത്തിയതായി ഖത്തർ

qatar-defends-iran-attack-majed-al-ansari-statement

ഖത്തറിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 90 ശതമാനവും വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി അറിയിച്ചു. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാൻ ഖത്തറിന് പൂർണ്ണമായ അവകാശമുണ്ടെന്ന് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതിനേക്കാൾ പ്രാദേശികമായ സമാധാനം നിലനിർത്തുന്നതിനാണ് ഖത്തർ പ്രാധാന്യം നൽകുന്നത് എന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ALSO READ : ടിക്കറ്റ് ബുക്കിംഗിനൊപ്പം വിസ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കി കുവൈത്ത് എയർവേയ്‌സ്

പ്രകോപനപരമായ നീക്കങ്ങളേക്കാൾ നയതന്ത്ര ചർച്ചകളിലൂടെ മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം ഇപ്പോഴും ഭീഷണികൾ നേരിടുന്നുണ്ടെന്നും എന്നാൽ എമർജൻസി അലർട്ട് നൽകേണ്ട സാഹചര്യങ്ങൾ നിലവിൽ ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ എമർജൻസി അലർട്ട് നൽകേണ്ട തരത്തിലുള്ള വലിയ ആക്രമണങ്ങളൊന്നും രാജ്യത്ത് രേഖപ്പെടുത്തിയിട്ടില്ല ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News