
ഖത്തറിനെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ നിർത്തുന്നതിന് ഇറാന് പണം നൽകിയെന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. ചിലർ അവരുടെ പ്രത്യേക താത്പര്യങ്ങൾക്ക് അനുസരിച്ച് ഇത്തരം കഥകൾ മെനയുകയാണെന്നും അദ്ദേഹം അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ കൈമാറുന്ന ഫണ്ടുകൾ അംഗീകരിക്കപ്പെട്ട ഒരു അന്താരാഷ്ട്ര സംവിധാനത്തിന്റെ ഭാഗമാണെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.
അതേസമയം ഇറാനുമായുള്ള വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടാൽ വീണ്ടും ആക്രമണം തുടരുമെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. കപ്പലുകളിൽ ആയുധങ്ങള്‍ നിറയ്ക്കുകയാണെന്നാണ് ട്രംപിന്റെ പരാമർശം. ന്യൂയോർക്ക് പോസ്റ്റ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ. കപ്പലുകളിൽ ആയുധങ്ങള്‍ നിറയ്ക്കുകയാണെന്നും ഇറാനുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ തങ്ങളത് പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.
തങ്ങളുടെ പക്കലുള്ള മികച്ച ആയുധങ്ങളാണ് നിറയ്ക്കുന്നതെന്നും ട്രംപ് ന്യുയോർക്ക് പോസ്റ്റിനോട് പറഞ്ഞു. കൂടാതെ ചർച്ചകളുടെ ഫലം എന്താണെന്ന് 24 മണിക്കൂറിനുള്ളിൽ അറിയാനാകും എന്നും ട്രംപ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

