ഖത്തറിൽ താമസ, സന്ദര്‍ശക വിസാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു; മെട്രാഷ് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു.ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. നടപടികള്‍ എളുപ്പമാക്കി കൊണ്ടുള്ള നിബന്ധനകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.

അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്റെ ആണ്‍മക്കള്‍ക്ക് 25 വയസ്സില്‍ കൂടാന്‍ പാടില്ല. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ​ ടെക്​നികൽ, സ്​പെഷ്യലൈസ്​ഡ്​ വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ്​ കുടുംബ വിസക്ക്​ അപേക്ഷിക്കാൻ കഴിയുക. 10,000 റിയാലിൽ കുറയാത്ത ശമ്പളം വേണം. 6,000 റിയാൽ ശമ്പളമുള്ളവരാണെങ്കിൽ കമ്പനിയുടെ കീഴിൽ കുടുംബത്തിനുള്ള താമസസൗകര്യം ഉണ്ടായിരിക്കണം.

also read: 1.15 ലക്ഷം രൂപയ്ക്ക് ബജാജിന്റെ ഇ-സ്‌കൂട്ടര്‍ വിപണി സ്വന്തമാക്കി; കണക്ടിവിറ്റി ഫീച്ചറുകള്‍ ഉൾപ്പെടെ ചേതക് അര്‍ബനിൽ

കുട്ടികൾ ഖത്തറിന് പുറത്തെ സ്‌കൂളിലാണ് പഠിക്കുന്നതെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം മുഖേന സ്‌കൂൾ പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം. ആറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള മക്കള്‍ ഖത്തറിലോ, രാജ്യത്തിന് പുറത്തോ വിദ്യാഭ്യാസം നല്‍കുന്നതായി സാക്ഷ്യപ്പെടുത്തണം. കൂടാതെ കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് 10,000 റിയാല്‍ ശമ്പളക്കാരാകണം.

also read: രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്

ഖത്തറിൽ താമസിക്കുന്ന കാലം മുഴുവനും സന്ദർശകർക്ക് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം. മെട്രഷ്​ വഴി അപേക്ഷ സമർപ്പിക്കു​മ്പോൾ കാണുന്ന പട്ടികയിലെ ബന്ധുക്കൾക്കായിരിക്കും സന്ദർശക വിസ അനുവദിക്കുന്നത്​. ഖത്തറിൽ നിൽക്കുന്നത്​ വരെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാണ്​. കുടുംബ വീസ സംബന്ധിച്ച് തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം.തൊഴിലാളി ഇതര വിഭാഗക്കാരായ റെസിഡൻറിന്​ കുടുംബ സന്ദർശക വിസക്ക്​ അപേക്ഷിക്കാവുന്നതാണ്​. കുറഞ്ഞത്​ 5000 റിയാൽ മാസ ശമ്പളക്കാരായിരിക്കണം. അപേക്ഷകന്റെ ഏറ്റവും അടുത്ത ബന്ധു ആയിരിക്കണം.∙സന്ദർശകർക്ക് പ്രായപരിധിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News