തകർന്ന ആരോഗ്യസംവിധാനങ്ങൾ; ഗാസക്ക് സഹായവുമായി ഖത്തര്‍

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസക്ക് 10 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ആശുപത്രി, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സംഘർഷത്തിൽ തകർന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ സഹായം. യുദ്ധത്തിൽ ഗാസയിലെ ആശുപത്രികള്‍ക്കായി മരുന്ന്, ആംബുലന്‍സ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐസിയു വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള പുനർ നിർമാണം ആവശ്യങ്ങള്‍ക്കായാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ ഖത്തർ അനുവദിച്ചത്.

ALSO READ:പലസ്തീന് പിന്തുണയുമായി ബ്രിട്ടനിൽ പ്രതിഷേധ റാലികൾ

ഖത്തര്‍ റെഡ് ക്രസന്റിന്റെ ഗാസ, അല്‍ ഖുദ്‌സ്, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ പ്രതിനിധി ഓഫീസുകള്‍ വഴി സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു.ഗാസയിലെ ക്യുആര്‍സിഎസ് ഓഫീസ് വഴി ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ട് ലക്ഷം ഡോളറിന്റെ അടിയന്തര സഹായപദ്ധതികള്‍ തുടങ്ങി കഴിഞ്ഞു. പലസ്തീനിലെ ആശുപത്രികള്‍ക്ക് മരുന്നുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും ലഭ്യമാക്കുകയാണ് ഈ അടിയന്തര സഹായം കൊണ്ട് ലക്ഷ്യമിടുന്നത്.

ALSO READ:ടോയ്‌ലെറ്റിൽ വെച്ചാണ് രജിനി അദ്ദേഹത്തിന്റെ പ്രശസ്തമായ ആ സ്റ്റൈൽ പരിശീലിച്ചത്: ഓർമ്മ പങ്കുവെച്ച് നടൻ ജോസ്
അതേസമയം പലസ്തീന്‍ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇയും തീരുമാനിച്ചു.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News