
ഖത്തർ സൈനിക ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് കടലിൽ തകർന്നു വീണു. ഞായറാഴ്ച പുലർച്ചെയാണ് ഖത്തർ പ്രതിരോധ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അപകടത്തിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
പതിവ് ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ (X) അറിയിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
ALSO READ : കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം: മൂന്ന് വാഹനങ്ങൾ ഒഴുകി പോയി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
എത്രപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നോ അപകടം നടന്ന കൃത്യമായ സ്ഥലം എവിടെയാണെന്നോ ഉള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളെ തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.
The Ministry of Interior announces that its specialized teams are carrying out search and rescue operations in the country’s territorial waters, following a helicopter crash, as reported by the Ministry of Defense.
— Ministry of Interior – Qatar (@MOI_QatarEn) March 22, 2026
These operations are being carried out in close coordination by…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

