
സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തർ സമുദ്രാതിർത്തിയിൽ തകർന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരിൽ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഏഴ് സൈനികരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു.
Also read : ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ രണ്ട് മലയാളികൾ
പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ ഖത്തർ സമുദ്രാതിർത്തിയിൽ തകർന്നുവീണത്. വിവിധ വിഭാഗങ്ങളുടെ സംയുക്തമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. ഏഴാമത്തെ ആളിനായുള്ള തെരച്ചിൽ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

