പൊതുശുചിത്വ ജീവനക്കാരുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ക്ലിനിക് ആരംഭിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

qatar

ഖത്തറിലെ പൊതുശുചിത്വ ജീവനക്കാരുടെ ആരോഗ്യ സേവനങ്ങൾ തൊഴിൽ അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ ക്ലിനിക് ആരംഭിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ പബ്ലിക് ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിലാണ് ക്ലിനിക് ആരംഭിച്ചത്. 3,200 പൊതുശുചിത്വ വകുപ്പ് ജീവനക്കാർക്ക് സേവനം നൽകാൻ കഴിയുന്ന തരത്തിലാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതുസേവന കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ കരാനി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതോടോപ്പം, ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

Also read: ഖത്തറിൽ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഒരാൾ കൊല്ലപ്പെട്ടു

English Summary

Qatar’s Ministry of Municipality has opened a new clinic to improve healthcare services and working conditions for public sanitation workers. The clinic, located at the Public Cleanliness Department complex in the Industrial Area, is equipped to provide medical services to around 3,200 sanitation department employees

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News