ഖത്തർ റാസ് ലഫാൻ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

Qatar Ras Laffan explosion

ഖത്തർ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും മരിച്ചവരിൽ കോഴിക്കോട് തൂണേരി സ്വദേശിയും. പ്ലാൻ്റ് സൂപ്പർവൈസറായിരുന്ന തൂണേരി വെള്ളൂർ സ്വദേശി അർജുൻ ( 29 ) ആണ് മരിച്ചത്.

ഖത്തറിലെ റാസ് ലഫാൻ വ്യാവസായ കേന്ദ്രത്തിലെ പ്ലാൻ്റിൽ അറ്റകുറ്റ പണിക്കിടെ ഞായറാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്. 13 പേരാണ് അപകടത്തിൽ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തിൽ 66 പേർക്ക് പരുക്കേറ്റതായും ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒ-യുമായ സാദ് ഷെരിദ അൽ-കാബി ദോഹയിൽ വാർത്താസമ്മേളനത്തിലാണ് അറിയിച്ചിരുന്നു.

ALSO READ: ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ 13 പേർ മരിച്ച‌ സംഭവം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസി

സംഭവത്തിൽ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിന് പിന്നിൽ അട്ടിമറിയോ മറ്റെന്തെങ്കിലും ശത്രുതാപരമായ പ്രവർത്തനമോ ഇല്ലെന്ന് ഊർജകാര്യ മന്ത്രി പറഞ്ഞു. ഖത്തർ എനർജി എമർജൻസി റെസ്‌പോൺസ് ടീമും സിവിൽ ഡിഫൻസും ചേർന്ന് വളരെ വേഗം തീയണച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Qatar Ras Laffan Explosion: Kerala Native Among Victims Killed in Industrial Blast.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News