ഖത്തറിലെ റാസ്‌ ലഫാനിലുണ്ടായ അപകടം: മരണപ്പെട്ട 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

Qatar Ras Laffan Tragedy

ഖത്തറിലെ റാസ്‌ ലഫാനിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം ജന്മനാട്ടിലെത്തിക്കുന്നതിനായി ഖത്തറിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുക്തമായി അടിയന്തര നടപടികൾ പൂർത്തിയാക്കി.ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളും ഔദ്യോഗിക രേഖകളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്ത്യൻ എംബസിയുടെയും ICBF-ന്റെയും ഔദ്യോഗിക പ്രതിനിധികൾ ഖത്തറിലെ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുമായും കമ്പനി മാനേജ്‌മെന്റുമായും നിരന്തരം സമ്പർക്കം പുലർത്തിവരികയായിരുന്നു.

ALSO READ: ഒരാഴ്ചയ്ക്കിടെ 17,467 ട്രാഫിക് നിയമലംഘനങ്ങൾ; കുവൈറ്റിൽ ട്രാഫിക് പരിശോധനകൾ കൂടുതൽ ശക്തമാക്കി

മരണപ്പെട്ട 12 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ ഇന്നും നാളെയുമായി വിവിധ ഫ്ലൈറ്റുകളിലായി അതത് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഇതിൽ മലയാളി അർജുന്റെ മൃതദേഹം ഇന്ന് രാത്രി കോഴിക്കോട്ടേക്ക് കൊയ്‌ണ്ടുപോകും. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം എയർപോർട്ടിലേക്കും അയക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ സമയക്രമം അനുസരിച്ച് നാളത്തെ വിവിധ സർവീസുകളിലായി ബന്ധുക്കൾക്ക് അരികിലേക്ക് എത്തിക്കുമെന്നു അധികൃതർ അറിയിച്ചു.

ENGLISH SUMMARY: The Indian Embassy in Qatar and the Indian Community Benevolent Forum have completed urgent procedures to repatriate the bodies of 12 Indians who lost their lives in the Ras Laffan industrial accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News