എണ്ണ ഖനന മേഖലയിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍

എണ്ണ ഖനന മേഖലയിൽ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ഖത്തര്‍. ഖത്തറിലെ ഏറ്റവും വലിയ എണ്ണ ഖനന പദ്ധതിയായ അല്‍ ഷഹീന്‍ പദ്ധതിയില്‍ 600 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് ഖത്തറിന്റെ കരാര്‍. ഓഫ് ഷോര്‍ പദ്ധതിയായ ഇവിടെ നിന്നും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാർ.

ALSO READ:ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി

റുഅ് യ എന്ന് പേരിട്ടിരിക്കുന്ന വികസന പദ്ധതി വഴി പ്രതിദിനം ഒരു ലക്ഷം ബാരലിന്റെ ഉല്‍പാദനമാണ് ഖത്തർ ലക്ഷ്യമിടുന്നത്. 2027 മുതല്‍ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് ഖത്തർ പറയുന്നത്. അല്‍ ഷഹീന്‍ പദ്ധതിയില്‍ 70 ശതമാനം ഓഹരി ഖത്തര്‍ എനര്‍ജിയും 30 ശതമാനം ടോട്ടല്‍ എനര്‍ജിക്കുമാണ്.

അ‍ഞ്ച് വര്‍ഷം കൊണ്ട് 550 മില്യണ്‍ ബാരലാണ് ലഭിക്കുക. ഇതിനായി 200 പുതിയ എണ്ണക്കിണറുകളും കേന്ദ്രീകൃത പ്രോസസ് കോംപ്ലക്സുമെല്ലാം നിർമിക്കും. നോര്‍ത്ത് ഫീല്‍ഡ് പ്രകൃതി വാതക പദ്ധതികളുടെ വികസന പദ്ധതികള്‍ വിപുലമാക്കുന്നതിനു പിന്നാലെയാണ് എണ്ണ ഖനന മേഖലയിലും ഖത്തര്‍ കൂടുതല്‍ നിക്ഷേപം ആരംഭിക്കുവാൻ തയാറെടുക്കുന്നത് .

ALSO READ: മസ്ജിദ് മാറ്റി മന്ദിർ എന്നാക്കി, ഗ്യാൻവാപി മസ്ജിദിന്റെ പേര് മറച്ച് സ്റ്റിക്കർ ഒട്ടിച്ച ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News