ബദാം ഇഷ്ടമാണോ… കഴിക്കുമ്പോള്‍ ഇതൊന്നു ശ്രദ്ധിക്കണേ… അമ്പാനേ!

കേന്ദ്ര ബജറ്റില്‍ ബിഹാറിലെ മഖാനയെ കുറിച്ചുള്ള പരമാര്‍ശം വന്നതിന് ശേഷം നാരുകള്‍ നിറഞ്ഞ മഖാനയെ കുറിച്ചാണ് പലരും ഗൂഗിളില്‍ തിരഞ്ഞത്. ഫിറ്റ്‌നസ് ഫ്രീക്കായിട്ടുള്ള ആളുകള്‍ക്ക് പ്രോട്ടീന്‍ റിച്ചും അതിനൊപ്പം നാരും നിറഞ്ഞ മഖാന നല്ലൊരു ഓപ്ഷനാണെന്ന് ഭുരിഭാഗം പേര്‍ക്കും മനസിലായതിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മഖാനയെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെയാണ്. എന്നാല്‍ മഖാന അവിടെ നില്‍ക്കട്ടെ നമ്മളെല്ലാം കേട്ടു പരിചയിച്ച ബദാമിലും നിറയെ നാരുകളുണ്ടെന്ന് അറിയാമല്ലോ. ബദാം കഴിക്കാന്‍ ഇഷ്ടമുള്ളവരും ഏറെയാണ്. എന്നാല്‍ പലരും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്ന ബദാമിന്റെ തൊലി കളയുന്നതൊരു സ്ഥിരം സംഭവമാണ്.

ALSO READ: തലസ്ഥാനത്ത് ഭരണം മാറുമോ? തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്, എക്‌സിറ്റ് പോള്‍ പ്രവചനം ഇങ്ങനെ!

നാരുകളും വിറ്റാമിനുകളും നല്ലകൊഴുപ്പും ഉള്‍പ്പെടെ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ബദാം ഒരു പിടി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കുന്നതും നല്ലതാണ്. ദഹനം പെട്ടെന്ന് നടക്കണമെന്ന് കരുതിയിട്ടാണ് പലരും ഈ ബദാം കുതിര്‍ത്തതിന് ശേഷം അതിന്റെ തൊലി കളയും. അത് പാടില്ല. ബദാമിന്റെ തൊലിയിലാണ് ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത്. കുടലിന്റെ ആരോഗ്യത്തിന് ഇത് ബെസ്റ്റാണ്. മാത്രമല്ല ആന്റിഓക്‌സിഡന്റുകളാള്‍ സമ്പുഷ്ടമായതിനാല്‍ ഹൃദയത്തിനും നല്ലതാണ്.

ALSO READ: അംബാനിക്ക് പ്രിയം ദീദിയോട്; ബംഗാളിൽ 50000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ്

ഇവിടെയും തീരുന്നില്ല ചര്‍മ സംരക്ഷണത്തിന് ദിവസവും ബദാം കഴിക്കുന്നത് നല്ലതാണത്രേ. തലച്ചോറിനും ആരോഗ്യം പ്രധാനം ചെയ്യാന്‍ നമ്മുടെ ബദാമിന് കഴിയും. ഓര്‍മശക്തിയുണ്ടാക്കാന്‍ ഏറ്റവും ഉത്തമമായ വിറ്റാമിന്‍ ഇ ബദാമിലുണ്ടെന്നതാണ് ഇതിന് കാരണം. ഇതേ വിറ്റാമിന്‍ ഇ ചര്‍മത്തെ മൃദുവും തിളമുള്ളതുമാക്കുമെന്ന് മാത്രമല്ല മുടി കൊഴിയുന്നത് തടയുകയും ചെയ്യും. അപ്പോള്‍ ഇത്രയും ഗുണമുള്ള ബദാം കഴിക്കുമ്പോള്‍ ആ തൊലി കൂടി ചേര്‍ത്ത് കഴിച്ചാല്‍ ഗുണം ഇരട്ടിയാകുമെന്ന് ഇനി പറയണ്ടല്ലോ അല്ലേ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News