രുചിയും നിറവും മാത്രമല്ല; മാതളനാരങ്ങക്ക് വേറെയുമുണ്ട് ഗുണങ്ങൾ

ഒട്ടേറെ പോഷകങ്ങളടങ്ങിയ ഒരു പഴമാണ് മാതളനാരങ്ങ. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ രുചിയും ഗുണവുമല്ലാതെ മറ്റനവധി ഗുണങ്ങളും അതിനുണ്ട്. മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.

Also Read: പൊട്ടിചിരിപ്പിച്ചും കെട്ടിപ്പിടിച്ചും ഒരു കുത്ത്; ഡോക്ടറായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ

ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ മാതളം ഒരുപാടു സഹായിക്കും. കൂടാതെ അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ ഒരു പരിധിവരെ മാതളം കഴിക്കുന്നത് സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. മാതളനാരങ്ങ ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന് സിയുടെ അളവ് കൂടുതലായതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

Also Read: ഈന്തപ്പഴം ഇങ്ങനെ കഴിച്ച് നോക്കൂ; ചർമ്മത്തിനും ആരോഗ്യത്തിനും ഗുണങ്ങളേറെ…

മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെ വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ ചർമപരിപാലനത്തിൽ ശ്രദ്ധിക്കുന്നവർക്കും മാതളം കൊണ്ട് ഉപയോഗങ്ങളുണ്ട്. ചർമത്തെ പോഷിപ്പിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും മാതളം സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News