ക്വാറി ഖനന റോയൽറ്റി ഫീസ്: ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്നവർക്കെതിരെ കർശനനടപടി

സർക്കാർ വർധിപ്പിച്ച ക്വാറി ഖനന റോയൽറ്റി/ഫീസ് വർധനയ്ക്ക് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉൽപാദകർക്കെതിരെയും വിതരണക്കാർക്കെതിരെയും കർശനനടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഖനനത്തിനുള്ള റോയൽറ്റി/ഫീസ് എന്നിവ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. റോയൽറ്റി വർധിപ്പിച്ചത് ചതുരശ്ര അടിക്ക് 1.10 രൂപയും ഡീലേഴ്സ് ലൈസൻസ് ഫീസ് 18 പൈസ മുതൽ 48 പൈസ വരെയുമാണ്. എന്നാൽ സർക്കാർ റോയൽറ്റി/ഫീസ് വർധിപ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി വിപണിയിൽ ഉൽപാദകരും വിതരണക്കാരും 5 രൂപ മുതൽ 15 രൂപ വരെ ചതുരശ്ര അടിക്ക് വില വർധിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് ഉത്തരവിൽ പറയുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ സർക്കാർ വർധിപ്പിച്ച റോയൽറ്റി/ഫീസ് വർധനയ്ക്ക് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉൽപാദകർക്കെതിരെയും വിതരണക്കാർക്കെതിരെയും കർശനനടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഈ മേഖലയിലുള്ള സംഘടനകളുടെ യോഗം വിളിച്ചുചേർത്തുകൊണ്ട് പ്രശ്നപരിഹാരം വരുത്തുമെന്ന് സർക്കാർ ഉത്തരവിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News