
കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് കോളേജിൽ ബിസിഎ 6 ആം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു .
സംഭവം ഏറെ ഗൗരവകരവും ആശങ്കാജനകവും ആണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ പാതയിൽ മുന്നേറുമ്പോൾ ഇത്തരം അനഭിലഷണീയ പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. വിദ്യാർത്ഥികളുടെ വിശ്വാസ്യത നഷ്ടമാക്കുന്ന ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ നടത്തി നീതിയുക്തവും കാര്യക്ഷമവുമായ പരീക്ഷ നടത്തിപ്പ് ഉറപ്പു വരുത്തണം.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ കാസറഗോഡ് ജില്ലാ സെക്രട്ടറി കെ.പ്രണവ്, പ്രസിഡന്റ് ഋഷിത.സി.പവിത്രൻ എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു .
ALSO READ : ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാൻ നിര്‍ദേശം; നോട്ടീസ് നല്‍കാൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി പൊലീസ്
കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പറാണ് ചോർന്നത്. പരീക്ഷയ്ക്ക് രണ്ടുമണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമാവുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here