ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യൽ തുടരുന്നു

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

also read; നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

ആദ്യ ഘട്ടത്തിൽ അറസ്റ്റിൽ ആയപ്പോൾ ചെയ്തത് പോലെ തന്നെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് പ്രതി നടത്തുന്നത്. ചോദ്യം ചെയ്യല്‍ ആദ്യ ഘട്ടം പൂര്‍ത്തിയായാല്‍ കൊലപാതകം നടന്ന ആലുവ മാർക്കറ്റിൽ ഉൾപ്പടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. വൻ തോതിൽ ജനരോഷം ഉണ്ടാകാൻ ഇടയുള്ള സാഹചര്യത്തിൽ കനത്ത സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക.

also read; എൻ എസ് എസ് നാമജപ ഘോഷയാത്രക്കെതിരെ കേസ്; വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News