ഇനി പെട്ടെന്ന് യുപിഐ ഇടപാട് നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായി വാട്‌സ്ആപ്പ്. യുപിഐ ഡിജിറ്റല്‍ ഇടപാടുകൾ കൂടുതല്‍ വേഗത്തിലാക്കാനാണ് പുതിയ ഫീച്ചർ. അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിൽ ആപ്പില്‍ നിന്നുകൊണ്ട് തന്നെ ഇടപാടുകള്‍ വളരെ വേഗത്തിൽ ചെയ്യാന്‍ കഴിയും.

ALSO READ: 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ തെലുങ്ക് ചിത്രം റീ- റിലീസിനൊരുങ്ങുന്നു

യുപിഐ ക്യൂആര്‍ കോഡ് ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഫീച്ചറാണിത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. എന്നാൽ വൈകാതെ തന്നെ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും എന്നാണ് റിപ്പോർട്ടുകൾ.

ALSO READ: ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പോസ്റ്റർ പങ്കുവെച്ച് ധനുഷ്

ഈ ഫീച്ചര്‍ തുടക്കത്തില്‍ ലഭ്യമാവുക ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ്. ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഫീച്ചര്‍ അവതരിപ്പിക്കുക. അങ്ങനെയിരിക്കെ ഇടപാടുകൾ വേഗത്തിൽ നടത്താന്‍ കഴിയും. വിവിധ ഘട്ടങ്ങളിലൂടെയാണ് നിലവില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് കടന്നുപോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News