അച്ഛനെയും മകനെയും ‘എറിഞ്ഞ് വീഴ്ത്തി’; അപൂര്‍വ നേട്ടം കൊയ്ത് ആര്‍ അശ്വിന്‍

വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം അച്ഛന്റെയും മകന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ ചരിത്രം സൃഷ്ടിച്ചത്.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ഒന്നാം ദിനം ആദ്യ സെഷനില്‍ വിന്‍ഡീസ് ഓപ്പണര്‍ തഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റെടുത്തോടെയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ വിന്‍ഡീസ് താരം ശിവ്നരെയ്ന്‍ ചന്ദര്‍പോളിന്റെ മകനാണ് തഗെനരെയ്ന്‍. ടെസ്റ്റില്‍ അച്ഛനെയും മകനെയും പുറത്താക്കിയ ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും അശ്വിന് സ്വന്തമായി.

Also Read- നടി കങ്കണ റണൗട്ട് വഞ്ചിച്ചെന്ന പരാതിയുമായി ബിജെപി നേതാവ്

ഇയാന്‍ ബോതം, വസീം അക്രം, മിച്ചല്‍ സ്റ്റാര്‍ക്ക്, സൈമണ്‍ ഹാര്‍മര്‍ എന്നിവരും ഇത്തരത്തില്‍ അച്ഛനേയും മകനേയും പുറത്താക്കിയ ബൗളര്‍മാരാണ്. ഇയാന്‍ ബോതവും വസീം അക്രവും ന്യൂസീലന്‍ഡ് താരങ്ങളായിരുന്ന ലാന്‍സ് കെയ്ന്‍സിനെയും ക്രിസ് കെയ്ന്‍സിനെയും പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും സൈമണ്‍ ഹാര്‍മറും പുറത്താക്കിയത് ശിവ്നരെയ്ന്‍ ചന്ദര്‍പോളിനെയും മകന്‍ തഗെനരെയ്നെയുമാണ്. ചന്ദര്‍പോള്‍ കുടുംബത്തിന്റെ വിക്കറ്റെടുത്ത് ഇപ്പോള്‍ അശ്വിനും ഈ നേട്ടം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News