സായ് സുദര്‍ശനെ ടീമിലെടുത്തതിന്‍റെ ത്രില്ലിൽ ആണ് ; ആര്‍ അശ്വിൻ

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സായ് സുദര്‍ശനെ ആദ്യമായി ഏകദിന ടീമിലേക്കെടുത്തതിൽ സന്തോഷം പങ്കുവെച്ച് സ്‌പിന്നര്‍ ആര്‍ അശ്വിൻ. സായ് സുദര്‍ശനെ ടീമിലെടുത്തതിന്‍റെ ത്രില്ലിലാണ് താനെന്ന് രവിചന്ദ്രന്‍ അശ്വിന്‍ ട്വീറ്റ് ചെയ്‌തത്. സായ്‌യെ ടീമിലെടുത്ത തീരുമാനം സെലക്ടര്‍മാരുടെ മികച്ചതാണെന്നും അശ്വിന്‍ ട്വീറ്റ് ചെയ്‌തത്.

ALSO READ: ‘മാംഗല്യം തന്തുനാനേന’ ; ഓടുന്ന ട്രെയിനിലും കല്യാണം വൈറലായി വീഡിയോ

സായ്‌ക്കൊപ്പം സഞ്ജു സാംസണ്‍, രജത് പടീധാര്‍, റിങ്കു സിംഗ് തുടങ്ങിയ ബാറ്റര്‍മാരും ഏകദിന ടീമിലുണ്ട്. ഐപിഎല്‍ 2023 സീസണില്‍ മിന്നും ഫോമില്‍ ബാറ്റ് ചെയ്‌ത താരമാണ് സായ് സുദര്‍ശന്‍.
ALSO READ: കോൺഗ്രസ്സ് വേദിയിൽ കോൺഗ്രസ്സിനെ വിമർശിച്ച് കഥാകൃത്ത് ടി പത്മനാഭൻ

2022ലെ ഗുജറാത്ത് ടൈറ്റന്‍സിനായി അരങ്ങേറ്റ സീസണില്‍ 5 കളികളില്‍ 127.19 സ്ട്രൈക്ക് റേറ്റിലും 36.25 ശരാശരിയിലും 145 റണ്‍സ് നേടി. 2023 സീസണിലാവട്ടെ 137.03 പ്രഹരശേഷിയിലും 46.09 ശരാശരിയിലും 507 റണ്‍സും നേടി.ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്‍റെ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍ കൂടിയാണ് സായ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News