ഇഡി സംഘപരിവാറുകളുടെ ഉപകരണം, അവിശുദ്ധ ബന്ധങ്ങളുടെ ചരട് വലികൾ നടക്കുന്നുവെന്ന് ആ‍ർ ബിന്ദു ടീച്ചർ

CPIM

മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമാണ് ഇ ഡി റെയ്ഡ് നടക്കുന്നതെന്ന് മുൻ മന്ത്രി ആർ ബിന്ദു ടീച്ച‍ർ. ഇ ഡി സംഘപരിവാറുകളുടെ ഉപകരണമാണെന്നും ബിന്ദു ടീച്ചർ കുറ്റപ്പെടുത്തി. എത്രയോ സ്ഥലങ്ങളിൽ ബിജെപിയുടെ വോട്ട് യുഡിഎഫിന് പോയിട്ടുണ്ടെന്നും ഇഡി റെയ്ഡ് അപലപനീയമാണെന്നും ബിന്ദു ടീച്ചർ കൂട്ടിച്ചേർത്തു. അവിശുദ്ധ ബന്ധങ്ങളുടെ ചരട് വലികൾ നടക്കുന്നുവെന്ന് ഇ ഡി റെയ്ഡിലൂടെ മനസിലാക്കാൻ സാധിക്കുന്നുവെന്നും ബിന്ദു ടീച്ചർ പറഞ്ഞു.

അതേസമയം, സിഎംആർഎൽ കമ്പനിയും എക്‌സാലോജിക് സ്ഥാപനവും തമ്മിലുള്ള കൺസൾട്ടൻസി ബന്ധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തിയ റെയ്ഡുകൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചത്. മോദി സർക്കാരിന്റെ കീഴിലുള്ള കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്നത് വീണ്ടും വ്യക്തമാകുന്ന സാഹചര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News