നിർധനരോഗികളോട് സർക്കാരിന് കാരുണ്യമില്ലെന്ന മനോരമ വാർത്ത അടിസ്ഥാനരഹിതം, മന്ത്രി ആർ ബിന്ദു

നിർധനരോഗികളോട് സർക്കാരിന് കാരുണ്യമില്ലെന്ന് വരുത്തിത്തീർക്കാനുള്ള മനോരമയുടെ ശ്രമത്തിനെതിരെ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ “സമാശ്വാസം” പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

”നിർദ്ധനരോഗികളോട് കാരുണ്യമില്ലാത്ത സർക്കാരെന്നതാണ് മനോരമ പുതുതായി മെനഞ്ഞിരിക്കുന്ന വ്യാജവാർത്ത! വാർത്ത സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെല്ലാം സത്യവിരുദ്ധവും” എന്നുപറഞ്ഞുള്ള ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി വസ്തുതകൾ അക്കമിട്ടു നിരത്തുന്നുമുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്

പ്രിയ നായകന്റെ സൽപ്പുത്രൻ അനിൽ ആന്റണി, മോഡിയുടെ പ്രിയപുത്രനായത് വലിയ പരുങ്ങലാകുന്നത് സ്വാഭാവികം. എന്നാലതിന് ഇമ്മാതിരി വ്യാജവാർത്തകൾ താങ്ങേണ്ടി വരുന്ന ഗതികേട് മനോരമ വായനക്കാർ എത്ര സഹിക്കും!
നിർദ്ധനരോഗികളോട് കാരുണ്യമില്ലാത്ത സർക്കാരെന്നതാണ് മനോരമ പുതുതായി മെനഞ്ഞിരിക്കുന്ന വ്യാജവാർത്ത! വാർത്ത സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെല്ലാം സത്യവിരുദ്ധവും!

വസ്തുതകൾ സംസാരിക്കട്ടെ:
1. സമാശ്വാസം 1 (ഡയാലിസിസ്) പദ്ധതി (പ്രതിമാസം 1100 രൂപ വീതം):
ആവശ്യപ്പെട്ട രേഖകൾ (ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും) നൽകിയിട്ടുള്ള 1668 ഗുണഭോക്താക്കൾക്കും 2022 നവംബർ വരേക്കുമുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 23165250 രൂപ)
2. സമാശ്വാസം 2 (വൃക്ക/കരൾ മാറ്റി വെക്കൽ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം):
ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 50 ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരേക്കുമുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 1371000 രൂപ)
3. സമാശ്വാസം 3 (ഹീമോഫീലിയ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം):
ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 1058 ഗുണഭോക്താക്കൾക്കും 2022 നവംബർ വരേക്കുമുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 11073000 രൂപ)
4. സമാശ്വാസം 4 (സിക്കിൾസെൽ അനീമിയ) പദ്ധതി (പ്രതിമാസം 2000 രൂപ വീതം): ആവശ്യമായ രേഖകൾ നൽകിയിട്ടുള്ള 201 ഗുണഭോക്താക്കൾക്കും 2022 ഡിസംബർ വരേക്കുള്ള ധനസഹായം നൽകിയിട്ടുണ്ട്. (ചെലവഴിച്ച തുക 3390000 രൂപ)
അങ്ങനെ, ആവശ്യമായ രേഖകൾ നൽകിയിട്ടുള്ള 2977 ഗുണഭോക്താക്കൾക്കായി 2022-23 സാമ്പത്തിക വർഷത്തിൽ 3,89,99,250 രൂപ കയ്യിലെത്തിച്ച പദ്ധതിയാണ് ‘നിലച്ചു’ എന്നും ‘മുടങ്ങി’ എന്നുമൊക്കെ തള്ളി മറിച്ചിരിക്കുന്നത്!
വാർത്തയിൽ വസ്തുത വേണ്ടാ എന്ന വല്ലാത്ത ഈ നിർബന്ധബുദ്ധിയ്ക്ക് നല്ല നമസ്കാരം!
#FakeNews
#സമാശ്വാസം
#socialjustice

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News