
കേരളത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനായി മുൻ ഇടത് പക്ഷ സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നോര്‍മലൈസേഷന്‍ രീതി ഹൈക്കോടതി ശരിവെച്ചതിനു പിന്നാലെ പ്രതികരണവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കീം പരീക്ഷയുമായി ബന്ധപ്പെട്ട് മുൻ ഇടത് പക്ഷ സർക്കാർ പ്രോസ്പെക്ടസിൽ പറഞ്ഞ നോർമലൈസേഷൻ ഫോർമുല ഹൈക്കോടതിയിൽ സാധൂകരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.
മുൻപ് നടപ്പാക്കിയിരുന്ന ഫോർമുല കേരള ബോർഡിനു കീഴിൽ പഠിക്കുന്ന കുട്ടികൾക്ക് നഷ്ടമുണ്ടാക്കുന്നു എന്ന് മനസ്സിലാക്കി, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കണം എന്ന ഉദ്ദേശത്തോടെയാണ് നീതിയുക്തമായ പുതിയ ഫോർമുല കണ്ടെത്തിയതെന്നും ബിന്ദു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ നടത്തിയ ഏറ്റവും നല്ല ഇടപെടലുകളിൽ ഒന്നായി ഇതിനെ കാണുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസവും അർഹതയ്ക്കുള്ള അംഗീകാരവും എല്ലാ കുട്ടികളുടേയും അവകാശമാണെന്നും ബിന്ദു പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനായി പുതിയ നോര്‍മലൈസേഷന്‍ രീതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

