
മന്ത്രി വി ശിവൻകുട്ടിക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളുമർപ്പിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ആർ എസ് എസ് വിഭാവനം ചെയ്യുന്ന അഖണ്ഡഭാരതത്തിൻ്റെ പശ്ചാത്തലത്തിലുള്ള, കാവിക്കൊടി കയ്യിലേന്തിയ, സിംഹാരൂഢയായ പട്ടുസാരിക്കാരി, ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാരുടെ ഇംഗ്ലീഷിൽ മദർ ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതമാതാവല്ല എന്ന് മന്ത്രി ബിന്ദു എഫ് ബി പോസ്റ്റിൽ പറഞ്ഞു.
പൊതുപരിപാടിയിൽ ആർ എസ് എസ് ബിംബങ്ങൾ വെക്കുകയും അവിടെ വിളക്ക് കൊളുത്തി ആരാധിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ഫാസിസം. ഔദ്യോഗിക വസതിയായ രാജ് ഭവനിൽ ആർ എസ്സ് എസ്സ് പരിപാടിയായി വർഗ്ഗീയ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്ന വ്യക്തിയാണ് കേരളത്തിലെ സർവ്വകലാശാലകളിൽ സെനറ്റ് യോഗങ്ങളിൽ പോയി വിദ്യാർത്ഥി രാഷ്ട്രീയം പാടില്ല എന്നു പ്രസംഗിക്കുന്നത് എന്നും മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.
ALSO READ: ഹൈസ്‌കൂള്‍ വിഭാഗം വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിൽ
ശക്തമായ നിലപാടുകൾ നട്ടെല്ലുയർത്തിപ്പിടിച്ച് ആർജ്ജവത്തോടെ പറയാൻ തന്റേടമുണ്ടാവണം, അതാണ് കമ്മ്യൂണിസ്റ്റ് എന്നും മന്ത്രി കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ശക്തമായ നിലപാടുകൾ നട്ടെല്ലുയർത്തിപ്പിടിച്ച് ആർജ്ജവത്തോടെ പറയാൻ തന്റേടമുണ്ടാവണം…. അതാണ് കമ്മ്യൂണിസ്റ്റ്…..
ആർ എസ് എസ് വിഭാവനം ചെയ്യുന്ന അഖണ്ഡഭാരതത്തിൻ്റെ പശ്ചാത്തലത്തിലുള്ള, കാവിക്കൊടി കയ്യിലേന്തിയ, സിംഹാരൂഢയായ പട്ടുസാരിക്കാരി, ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാരുടെ ഭാരതമാതാവല്ല (ഇംഗ്ലീഷിൽ മദർ ഇന്ത്യ).
പൊതുപരിപാടിയിൽ ആർ എസ് എസ് ബിംബങ്ങൾ വെക്കുകയും അവിടെ വിളക്ക് കൊളുത്തി ആരാധിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ഫാസിസം….
ഔദ്യോഗിക വസതിയായ രാജ് ഭവനിൽ ആർ എസ്സ് എസ്സ് പരിപാടിയായി വർഗ്ഗീയ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്ന വ്യക്തിയാണ് കേരളത്തിലെ സർവ്വകലാശാലകളിൽ സെനറ്റ് യോഗങ്ങളിൽ പോയി വിദ്യാർത്ഥി രാഷ്ട്രീയം പാടില്ല എന്നു പ്രസംഗിക്കുന്നത്…
സ. ശിവൻകുട്ടിക്ക് അഭിനന്ദനങ്ങൾ. .. അഭിവാദ്യങ്ങൾ. ….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here