
പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കേളേജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എ.ആർ രാജരാജവർമക്കു ശേഷം യൂണിവേഴ്സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതു പക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നതെന്നും
മുഖ്യമന്ത്രി അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here