
ദില്ലിയില്‍ തമിഴ്‌നാട് എം പിയുടെ മാല ബൈക്കില്‍ എത്തിയ സംഘം പൊട്ടിച്ചെടുത്തു. തമിഴ്‌നാട് എം പി സുധ രാമകൃഷ്ണന്റെ മാലയാണ് പ്രഭാത നടത്തത്തിനിടെ ബൈക്കില്‍ എത്തിയ സംഘം കവർന്നത്. ദില്ലി ചാണക്യപുരിയിലെ തമിഴ്‌നാട് ഹൗസിന് സമീപമാണ് സംഭവം.
ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എം പി കത്തെഴുതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലാണ് ദില്ലി പൊലീസ്. ദില്ലി ഭരിക്കുന്നതും ബി ജെ പിയാണ്.
കുറ്റവാളികളെ പിടികൂടുന്നതില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ദില്ലിയില്‍ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും എം പി പ്രതികരിച്ചു. മോഷണത്തിനിടെ എം പിയുടെ കഴുത്തിന് പരുക്കേറ്റു. നാല് പവന്റെ സ്വര്‍ണമാലയാണ് നഷ്ടമായത്. മോഷണം നടന്നത് അതിസുരക്ഷാ മേഖലയില്‍ ആണ്. പോളണ്ട് എംബസിക്ക് സമീപമാണ് എം പിയുടെ മാല പൊട്ടിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

