
ഐപിഎല്ലിൽ സ്വന്തം തട്ടകത്തിൽ കരുത്തരായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ചിറകരിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ ഹൈദരാബാദിനെ 82 റൺസിന് തകർത്താണ് ഗുജറാത്ത് പ്ലേ ഓഫ് പ്രതീക്ഷ ശക്തമാക്കിയത്. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് ഗുജറാത്തിന്റെ പേസ് ആക്രമണത്തിന് മുന്നിൽ 14.5 ഓവറിൽ 86 റൺസിന് പുറത്തായി.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ പേസർമാരായ കാഗിസോ റബാഡയും ജേസൺ ഹോൾഡറുമാണ് ആതിഥേയരുടെ വിജയശില്പികൾ. റബാഡ മുൻ നിറയെ എറിഞ്ഞിട്ടപ്പോൾ ഹോൾഡർ മധ്യനിരയെയും വാലറ്റത്തെയും കൂടാരത്തിൽ തിരികെ എത്തിച്ചു. പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 19 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസ് ആയിരുന്നു ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ.
Also Read: റബാഡ കൊടുങ്കാറ്റായി! ഐപിഎല്ലിൽ ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. 44 പന്തിൽ 61 റൺസ് നേടി ടീമിന്റെ ടോപ്പ് സ്കോററായ ഓപ്പണർ സായി സുദർശനും 33 പന്തിൽ 50 റൺസ് നേടിയ വാഷിങ്ടൺ സുന്ദറുമാണ് ടീമിന്റെ സ്കോർ 160 കടത്തിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

