
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 7 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വെറും 43 റൺസെന്ന നിലയിലാണ്.
കാഗിസോ റബാഡയുടെ തീപാറുന്ന ബൗളിംഗാണ് ഹൈദരാബാദിനെ തകർത്തത്. 3 ഓവറിൽ 23 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ റബാഡ ഹൈദരാബാദിന്റെ ടോപ്പ് ഓർഡർ പൂർണമായി തകർത്തു. അപകടകാരിയായ ട്രാവിസ് ഹെഡിനെ പൂജ്യത്തിനു പുറത്തക്കി മുഹമ്മദ് സിറാജ് റബാഡയ്ക്ക് മികച്ച പിന്തുണ നൽകി. അഭിഷേക് ശർമ്മ (6), ഇഷാൻ കിഷൻ (11), സ്മരൺ രവിചന്ദ്രൻ (9) എന്നിവരെയാണ് റബാഡ കൂടാരത്തിൽ എത്തിച്ചത്.
Also Read: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഹൈദരാബാദിന് 169 റൺസ് വിജയലക്ഷ്യം
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. 44 പന്തിൽ 61 റൺസ് നേടി ടീമിന്റെ ടോപ്പ് സ്കോററായ ഓപ്പണർ സായി സുദർശനും 33 പന്തിൽ 50 റൺസ് നേടിയ വാഷിങ്ടൺ സുന്ദറുമാണ് ടീമിന്റെ സ്കോർ 160 കടത്തിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

