കാലാവസ്ഥ നിരീക്ഷണത്തിന് മുതല്‍ക്കൂട്ട്; വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ റഡാര്‍ സ്ഥാപിക്കും

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേര്‍ന്ന് റഡാര്‍ സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പഴശ്ശിരാജ കോളേജിന് വേണ്ടി ബത്തേരി രൂപതയുടെ വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കീപ്പള്ളി, കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വേണ്ടി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഹെഡ് ഡോ. നീതാ ഗോപാല്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ എംഒയു ഒപ്പു വയ്ക്കും.

ALSO READ: ചരക്ക് കപ്പലിന് തീപിടിത്തം; ബേപ്പൂർ – അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം

ബാംഗ്ലൂര്‍ BHELല്‍ തയ്യാറാക്കിയ റഡാര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഈ മാസം ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ആവശ്യം പരിഗണിച്ച് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ, ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവരുടെ പ്രത്യേക അനുമതിയോടെയാണ് പഴശ്ശിരാജ കോളേജില്‍ റഡാര്‍ സ്ഥാപിക്കുവാന്‍ അനുമതി ലഭിച്ചത്. 30 മീറ്റര്‍ ഃ 30 മീറ്റര്‍ സ്ഥലം സൗജന്യമായി ആണ് എം.ഒ.യു അടിസ്ഥാനത്തില്‍ കോളേജ് 30 വര്‍ഷത്തേക്ക് അനുവദിച്ച് നല്കിയത്. കേരളത്തിന് മുഴുവന്‍ പ്രയോജനം ചെയ്യുന്ന, രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണത്തില്‍ മുതല്‍ കൂട്ടാകുന്ന ഈ സംരംഭത്തില്‍ പങ്കെടുക്കുന്ന പഴശ്ശിരാജ കോളേജില്‍ ദുരന്ത ലഘൂകരണം സംബന്ധിച്ച ഒരു കോഴ്‌സ് ആരംഭിക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവര്‍ കോളേജിനെ എം.ഒ.യു പ്രകാരം സഹായിക്കും.

ALSO READ: ഒന്നിനുപിറകേ ഒന്നായി തിരിച്ചടി നേരിട്ട് യുഡിഎഫ്; വിവാദ വിഷയങ്ങളില്‍ മറുപടി നല്‍കാതെ സ്ഥാനാര്‍ത്ഥിയുടെ പര്യടനം

കേരളത്തിന്റെ 2010 മുതല്‍ ഉള്ള ആവശ്യമാണ് വടക്കന്‍ കേരളത്തില്‍ ഒരു റഡാര്‍. 100 കി.മി വിസ്തൃതിയില്‍ നിരീക്ഷണം നടത്താവുന്ന ത ബാന്‍ഡ് റഡാര്‍ ആണ് വയനാട്ടില്‍ സ്ഥാപിക്കുന്നത്. ഈ ഉപകരണത്തിന്റെ സഹായം തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ലഭിക്കും. റഡാര്‍ പ്രവര്‍ത്തനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്നും തേടാം.

ALSO READ: കപ്പലിലെ തീപിടിത്തം; കണ്ടൈനറുകളിൽ രാസവസ്തു, വായു സ്പർശിച്ചാൽ തീപിടിക്കുന്നവ

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ മൃത്യുഞ്ജയ മൊഹാപാത്ര, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി സുധീര്‍, ഫാദര്‍ ചാക്കോ വെള്ളംചാലില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശാസ്ത്രജ്ഞന്‍ വിജിന്‍ ലാല്‍, സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഡയറക്ടര്‍ ഫാദര്‍ ഡേവിഡ് ആലുങ്കല്‍, ജില്ലാ ഹസര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഫഹദ് മര്‍സൂക്ക്, രാജീവന്‍ എരികുളം എന്നിവരാണ് റഡാര്‍ വയനാട്ടിലെത്തിക്കാനായി പ്രവര്‍ത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News