ഘട്ടം ഘട്ടമായി നീറ്റ് പരീക്ഷ ഓൺലൈനാക്കി മാറ്റണം; പാർലമെൻ്റ് സമിതിയിൽ ശുപാർശകൾ അവതരിപ്പിച്ച് ഡോ. രാധാകൃഷ്ണൻ കമ്മീഷൻ

neet re exam mistakes

പാർലമെൻ്റ് സ്റ്റാൻഡിംഗ് സമിതിക്ക് മുൻപിൽ ശുപാർശകൾ അവതരിപ്പിച്ച് ഡോ. രാധാകൃഷ്ണൻ കമ്മീഷൻ. ഘട്ടം ഘട്ടമായി നീറ്റ് പരീക്ഷ ഓൺലൈൻ ആക്കി മാറ്റണം എന്നും വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിന് വാട്സ്ആപ്പ് ചാനൽ ശക്തമാക്കണം എന്നും ശുപാർശകളിൽ പറയുന്നു.

ALSO READ: തീരദേശത്തെ വറുതിയിലാഴ്ത്തി യുഡിഎഫ് സർക്കാർ; ട്രോളിങ് നിരോധന കാലത്തെ സൗജന്യ റേഷൻ മുടങ്ങി

10 ലക്ഷത്തിലേറെ വിദ്യാർത്ഥികളിലേക്ക് വാട്സ്ആപ്പ് ചാനൽ വഴി പരീക്ഷാ സംബന്ധമായ വിവരങ്ങൾ നൽകണം. ചോദ്യപേപ്പർ അച്ചടി നിരീക്ഷിക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കണം. സുരക്ഷയ്ക്ക് കേന്ദ്ര സേനയുടെ സഹായം തുടർന്നും തേടാം. ചോദ്യപേപ്പറുകളുടെ ട്രാൻസ്പോർട്ടേഷനിൽ മനുഷ്യ ഇടപെടൽ കുറച്ച് സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകണം.വ്യാജ വാർത്തകളെ യഥാ സമയം തടയാൻ നടപടി ഉണ്ടാകണം എന്നും ശുപാർശകളിൽ പറയുന്നു.

ഒറ്റ ദിവസം പരീക്ഷ നടത്തുന്നത് വലിയ ക്രമീകരണ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന് പാർലമെന്ററി സമിതി ശുപാർശ. ഇത് ഒഴിവാക്കാൻ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലായി പരീക്ഷ നടത്താം. പരീക്ഷ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിൽ സമിതി ആശങ്ക പ്രകടിപ്പിച്ചു. ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് തുല്യമായ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എന്ന് പാർലമെന്ററി സമിതി. മുകുൾ വാസ്‌നിക് അധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്. എന്നാൽ ശുപാർശ അപ്രായോഗികം എന്ന് ആണ് എൻ ടി എ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News