
നമ്മുടെ നാട്ടിലെ വികസന വിരോധികളായ ശാസ്ത്രജ്ഞന്മാർ ഇതൊക്കെ ഒന്ന് കേട്ടു പഠിക്കണം. ആശുപത്രിയിൽ ഒരു ഓങ്കോളജി വിഭാഗം വരാൻ 20 കോടിയൊക്കെ ചെലവാക്കുമ്പോൾ, അവിടെ നിന്ന് റേഡിയേഷൻ ഇങ്ങനെ പുറത്തേക്ക് ‘ഒഴുകി നടക്കുമെന്നും’ അത് വഴി പോകുന്നവർക്കൊക്കെ ക്യാൻസർ ‘പകരുമെന്നും’ ഒക്കെയുള്ള വിപ്ലവകരമായ ഒരു കണ്ടുപിടുത്തമാണ് നമ്മുടെ പാലാ എം.എൽ.എ മാണി സി. കാപ്പൻ നടത്തിയിരിക്കുന്നത്.
പാവം ആറ്റം ബോംബ് ഉണ്ടാക്കിയവരും റേഡിയേഷൻ തെറാപ്പി കണ്ടുപിടിച്ചവരുമൊന്നും ഈ രഹസ്യം അറിഞ്ഞിട്ടുണ്ടാവില്ല. റേഡിയേഷൻ എന്നത് എന്തോ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് പോലെ ഒന്നാണെന്നും, അത് വഴിപോക്കരുടെ മേൽ തെറിച്ചാൽ ഉടൻ ക്യാൻസർ വരുമെന്നും വിശ്വസിക്കാൻ മാത്രം ‘അഗാധമായ’ ശാസ്ത്രബോധം കൈമുതലായുള്ള മാണി സി കാപ്പനാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയായി പാലായിൽ നിന്ന് മത്സരിക്കുന്നത് , ശാസ്ത്രത്തിൽ ഇത്രയും അവഗാഹമുള്ള മാണി സി കാപ്പനെ വീണ്ടും തെരെഞ്ഞെടുക്കനൊമോയെന്ന പാലക്കാർ കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നു !
ലോകമെമ്പാടുമുള്ള ക്യാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന ഒരു ചികിത്സാ വിഭാഗത്തെക്കുറിച്ച് ഇത്രയും ‘ഉയർന്ന നിലവാരത്തിലുള്ള’ അസംബന്ധം എഴുന്നള്ളിക്കാൻ മാണി സി കാപ്പന് മാത്രമേ സാധിക്കൂ. ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും, വിവരക്കേട് വിളമ്പാൻ ഒരു മടിയുമില്ലാത്ത ഇത്തരം ‘പ്രതിഭകൾ’ കോൺഗ്രസിലുള്ളിടത്തോളം കാലം ജനങ്ങൾക്ക് വിനോദത്തിന് വേറെ എങ്ങും പോകേണ്ടി വരില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

