കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിൽ ചീറ്റകൾ ചത്തതിന്റെ പശ്ചാത്തലത്തിൽ പാർക്കിലെ മറ്റ് ചീറ്റകളുടെ ആരോഗ്യ പരിശോധനക്കായി തീരുമാനം. ഇതിനായി ആറ് ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു. ആരോഗ്യ പരിശോധനയ്ക്കായിട്ടാണ് റേഡിയോ കോളറുകള്‍ മാറ്റിയത്. പാര്‍ക്കിലെ മൃഗഡോക്ടര്‍മാരും നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വിദഗ്ധരും ചേര്‍ന്ന് ആണ് പരിശോധനക്കായി റേഡിയോ കോളറുകൾ നീക്കം ചെയ്തത്.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ പ്രായപൂര്‍ത്തിയായ അഞ്ച് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ചത്തതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. കുനോയില്‍ നിലവില്‍ ആറ് ആണും അഞ്ച് പെണ്ണും അടങ്ങുന്ന 11 ചീറ്റകളാണുള്ളത്. ഗൗരവ്, ശൗര്യ, പവന്‍, പാവക്, ആശ, ധീര എന്നീ ചീറ്റകളുടെ റേഡിയോ കോളറുകളാണ് നീക്കം ചെയ്തത്. ഈ ചീറ്റകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: മോസ്‌കോ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്‍

അതേസമയം നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയിലേക്ക് മൊത്തം 20 ചീറ്റകളെയാണ് ഇറക്കുമതി ചെയ്തത്. പിന്നീട് നമീബിയന്‍ ചീറ്റ ‘ജ്വാല’യ്ക്ക് നാല് കുഞ്ഞുങ്ങള്‍ ജനിച്ചു. ഈ 24 ചീറ്റകളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എട്ടെണ്ണമാണ് ചത്തത്. പ്രായപൂര്‍ത്തിയായ അഞ്ചെണ്ണം സ്വാഭാവിക കാരണങ്ങളാലാണ് ചത്തതെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

ALSO READ: വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും; ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്

അതേസമയം ചീറ്റകള്‍ ചത്തതിനെ റേഡിയോ കോളറുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകളും മന്ത്രാലയം തള്ളിയിരുന്നു. രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള ചീറ്റ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ ചീറ്റ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി നിരവധി നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here