റേഡിയോ ജോക്കി രാജേഷ് വധക്കേസ്; വിധി പറയുന്നത് ഈ മാസം 18ലേക്ക് മാറ്റി

റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഈ മാസം 18ലേക്ക് മാറ്റി. രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്.

also read :‘പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പ്; ജെയ്ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണ’: ഇ പി ജയരാജന്‍

മുന്‍ റേഡിയോ ജോക്കി(ആര്‍.ജെ)യായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല്‍ ആശാഭവനില്‍ രാജേഷിനെ 2018 മാര്‍ച്ച് 27നാണ് ക്വട്ടേഷന്‍ സംഘം കിളിമാനൂർ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജേഷിന്റെ സുഹൃത്തായ കുട്ടനും വെട്ടേറ്റിരുന്നു. കേസിലെ ഏകദൃക്‌സാക്ഷിയും ഇദ്ദേഹമായിരുന്നു.

കേസിലെ ഒന്നാംപ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയയാളുമായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സത്താറിന്റെ ഭാര്യയും നൃത്ത അധ്യാപികയുമായ യുവതിയുമായി ഖത്തറിൽ ജോലിചെയ്യുമ്പോൾ ഉള്ള രാജേഷിന്റെ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിലെ രണ്ടാം പ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടിൽ മുഹമ്മദ് സ്വാലിഹ് എന്ന സാലി നേരിട്ട് ഖത്തറിൽ എത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടത്തി വിദേശത്തേക്ക് കടന്നു കളഞ്ഞ സ്വാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

also read :‘എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ, അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്’; ‘വിവാദങ്ങൾ സിനിമക്ക് ഗുണകരമായി’; ധ്യാന്‍ ശ്രീനിവാസന്‍

അബ്ദുൽ സത്താറിനെ കൈമാറാനുള്ള കത്ത് പോലീസ് എംബസി മുഖേന കൈമാറി. അബ്ദുൽ സത്താറിന് സഞ്ചാര വിലക്ക് ഏർപ്പെടുത്തിയതിനാൽ ഖത്തറിൽ നിന്ന് രക്ഷപ്പെടാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News