
തിരുവനന്തപുരം ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസിൽ റാഗിങ് നടന്നതായി പരാതി. പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളെ റാഗ് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ 7 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
Also read: കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ
കഴിഞ്ഞ ദിവസമാണ് ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വണ്ണിന് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായത്. അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളോട് സീനിയർ വിദ്യാർത്ഥികൾ വീണ്ടും പേര് ചോദിക്കുകയും ഇവർ പേരുകൾ പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയി എന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. പത്തോളം സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥികളെ ആക്രമിച്ചതെന്നാണ് പരാതി. അതിൽ രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണിനും തലയ്ക്കും ശരീരത്തിലും മർദ്ദനമേറ്റതായാണ് പരാതി. ഇതേ തുടർന്ന് കഴിഞ്ഞദിവസം തന്നെ സീനിയർ വിദ്യാർത്ഥികളായ 7 പേരെ സസ്പെൻഡ് ചെയ്തുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, പ്ലസ് ടു വിദ്യാർത്ഥികളെ ഭയന്നാണ് അധ്യാപകർ ജീവിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ നഗരൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here