
മലപ്പുറം: റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. മലപ്പുറം കൊണ്ടോട്ടി ജി വി എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
ആദ്യം മർദിച്ചപ്പോൾ അക്കാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം ചോദിച്ച് വീണ്ടും മർദനത്തിന് ഇരയാക്കിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അതു കൂടാതം മർദന ദൃശ്യങ്ങൾ റീൽസാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് എതിരെ കേസ് എടുത്തു. സ്കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് പിതാവ്
Also Read: വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി ഹൈസ്കൂൾ വിദ്യാര്‍ഥികള്‍ പിടിയില്‍; ഉപയോഗിച്ചത് സ്വന്തം ആവശ്യത്തിന്
പ്ലസ് വൺ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർഥികളെ യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതിലും, ഐഡി കാർഡ് ധരിച്ചില്ല എന്നും പറഞ്ഞാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ചും കൊണ്ടോട്ടിയിലേക്കുള്ള ഇടവഴിയിൽ വെച്ചും ഇവരെ പ്രതികളായ വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു.
ജൂനിയർ വിദ്യാർഥികളെ പ്രതികൾ കൂട്ടമായി അടിക്കുകയും നിലത്തിട്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ ഈ ദൃശ്യങ്ങൾ മാസ് ബിജിഎം ഇട്ട് എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. സ്കൂളിന്റെ പേരില്‍ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു റീല്‍സ് പ്രചരിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here