ഇഡലി കൂടുതൽ ഹെൽത്തി ആക്കിയാലോ? ഈ റെസിപ്പി ട്രൈ ചെയ്ത് നോക്കൂ

Ragi idli recipe

ഇഡലി കൂടുതൽ ഹെൽത്തി ആക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്ത് നോക്കൂ. സാധാരണ ഇഡലി ഉണ്ടാക്കുന്നത് ഉഴുന്നും അരിയും ഉപയോ​ഗിച്ചാണ്. വെറൈറ്റിയായി റാ​ഗി ഇ‍‍ഡലി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. സമ്പാറിനൊപ്പവും തേങ്ങ ചമ്മന്തിയോടൊപ്പവും ​റാ​ഗി ഇഡലി ആസ്വദിക്കാം. ഒരേ സമയം സ്വാദിഷ്ടവും ആരോ​ഗ്യകരവുമാണ് റാ​ഗി ഇഡലി.

ALSO READ – കര്‍ക്കടക മാസം പടിക്കലെത്തി; ഔഷധക്കഞ്ഞി ഇങ്ങനെ തയാറാക്കൂ

1/2 കപ്പ് ഉഴുന്ന് പരിപ്പ്, 1 1/2 കപ്പ് റാ​ഗി, ഒരു ടീസ്പ്പൂൺ ഉലുവ, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ​റാ​ഗി ഇഡലി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ആദ്യം ഉഴുന്ന് പരിപ്പും ഉലുവയും ഒരു ബൗളിലേക്ക് ശേഷം രണ്ടും കഴുകി 5 മണിക്കൂർ നേരത്തേക്ക് കുതിർത്ത് വയ്ക്കുക. ശേഷം മറ്റൊരു റാ​ഗിയും കഴുകി 5 മണിക്കൂർ സമയത്തേക്ക് കുതിർക്കുക. 5 മണിക്കൂറിന് ശേഷം ഉഴുന്ന് പരിപ്പും ഉലുവയും മിക്സിയിലേക്ക് ചേർത്ത് മാവിന്റെ രൂപത്തിലേക്ക് അരച്ചെടുക്കുക. ചൂടുള്ള സ്ഥലത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ മാവ് പൊങ്ങി വന്നതിന് ശേഷം ഉപ്പ് ചേർക്കുക. കട്ടിയുള്ള മാവിന്റെ രൂപമാകുമ്പോൾ ഈ മാവിനെ ബൗളിലേക്ക് മാറ്റി വയ്ക്കുക. ശേഷം കുതിർത്ത് വച്ചിരുന്ന റാഗി വെള്ളം ചേർത്ത് മാവ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം റാഗി മാവ് അരച്ചുവെച്ചിരുന്ന ഉഴുന്ന് മാവിലേക്ക് ചേർത്ത് 14 മണിക്കൂർ നേരത്തേക്ക് അടച്ചുവെച്ച് സൂക്ഷിക്കുക. മാവ് പൊങ്ങി വന്നാൽ സ്വാദിഷ്ടമായ റാഗി ഇഡലി ഉണ്ടാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News