യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാൻ പറയുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ കാണൂ; വിമര്ശിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസെടുത്ത് പക്കാവട ഉണ്ടാക്കാനാണ് പ്രധാനമന്ത്രി പറയുന്നതെന്ന് രാഹുല്‍ പറഞ്ഞു. ദില്ലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ബി.ജെ.പിക്കെതിരെ രാഹുലിന്റെ വിമർശനം.

ALSO READ: ‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ… ഇത് സിനിമയാണെന്ന് അദ്ദേഹത്തെ ഒന്നറിയിക്കണേ’; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ആര്യാ രാജേന്ദ്രന്‍

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇന്ത്യാ മുന്നണി നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംവരണ വിഷയത്തില്‍ രാജ്യത്തെ ജനങ്ങളിലേക്ക് തെറ്റായ സന്ദേശം നല്‍കാനാണ് മോദി ശ്രമിക്കുന്നതെന്നും ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയോ, ദേശീയ പതാകയോ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ALSO READ: ഇപ്പോൾ കണ്ടത് “2018” സിനിമയാണ്, ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ ബോധം പോകാതെ രക്ഷപെടാം…! രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

‘യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. മോദി സർക്കാരല്ല, അദാനി സർക്കാരാണ് രാജ്യത്ത് അധികാരത്തിലുള്ളത്. ജൂൺ നാലിന് ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ അഗ്നിപഥ് പദ്ധതി നിർത്തലാക്കും’, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News