രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാം, സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാൻ ദില്ലി റോസ് അവന്യു കോടതി അനുമതി നൽകി. മൂന്നു വർഷത്തേക്കാണ് എന്‍ഒസി കോടതി അനുവദിച്ചു നൽകിയത്. എംപിയെന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടതിന് ശേഷം നയതന്ത്ര പാസ്‌പോർട്ട് നഷ്ടപ്പെട്ട രാഹുൽ ഗാന്ധി സാധാരണ പാസ്‌പോർട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ നാഷണൽ ഹെറാൾഡ് കേസിൽ പ്രതിയായതിനാൽ പാസ്പോർട്ടിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ദില്ലി റോസ് അവന്യൂ കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു.  എന്നാല്‍ ഹര്‍ജി  കോടതി തള്ളി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പാസ്പോർട്ട് പുതുക്കാൻ രാഹുൽ വീണ്ടും കോടതിയെ സമീപിക്കണം. 10 വർഷത്തേക്ക് എൻഒസി നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.

ലോക്സഭാംഗത്വം നഷ്ടമായതിനെ തുടർന്ന് രാഹുൽ തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതിനു പകരം സാധാരണ പാസ്പോർട്ട് ലഭിക്കാൻ എൻഒസി തേടിയാണ് രാഹുൽ കോടതിയെ സമീപിച്ചത്. രാഹുലിനെതിരായ നാഷനൽ ഹെറാൾഡ് കേസ് നിലനിൽക്കുന്നതിനാലാണിത്. കേസിൽ നേരത്തെ ജാമ്യം അനുവദിക്കുമ്പോൾ പാസ്പോർട്ടുമായി ബന്ധപ്പെട്ട വ്യവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ എൻഒസി അനുവദിക്കുന്നതിനു തടസ്സം ഇല്ലെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here