വയനാട്ടിലെ വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചു: മന്ത്രി ജി ആര്‍ അനില്‍

വയനാട്ടിലെ പാവപ്പെട്ട വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്‍ഡിഎഫ് വയനാട് ഏറനാട് മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു
മന്ത്രി.

വയനാട് ദുരന്തത്തെയും മന്ത്രി ഓര്‍മ്മിപ്പിച്ചു. വയനാടിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലുണ്ടായിരുന്ന രാഹുലിന് എംപി എന്ന നിലയില്‍ ഇടപെടാനായില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മറ്റ് അംഗങ്ങളുടെ ഇടപെടലുണ്ടാക്കാനും കഴിഞ്ഞില്ല. ഇത് ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.

ALSO READ:പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തില്‍; പ്രതിരോധത്തിലായി കോണ്‍ഗ്രസ്

അതേസമയം രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. കേരളം വിവിധ മേഖലകളില്‍ രാജ്യത്തെ ഒന്നാമതായി മാറിയെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News