രാഹുലിന്‍റെ അയോഗ്യത നീക്കുന്ന പ്രഖ്യാപനം വൈകുന്നു, അമര്‍ഷത്തില്‍ ‘ഇന്ത്യ’

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരികെ നൽകുന്നത് സംബന്ധിച്ച് ഇനിയും സ്പീക്കർ തീരൂമാനം എടുക്കാത്തത് പ്രതിപക്ഷത്തെ ഒന്നടങ്കം അമര്‍ഷത്തിലാക്കിയിരിക്കുകയാണ്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ എന്തുകൊണ്ടാണ് ദിവസങ്ങൾ കടന്നിട്ടും തീരുമാനം എടുക്കാത്തത് എന്ന ചോദ്യമാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.

ഇന്ന് തന്നെ അയോഗ്യത നീക്കിയതായി പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. ബിജെപിക്ക് ഇനി നീട്ടാന്‍ ക‍ഴിയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ലോക്സഭാ സ്പീക്കർ സുപ്രീംകോടതി ഉത്തരവും പാർട്ടിയുടെ കത്തും ഇന്ന് പരിശോധിച്ചേക്കുമെന്നാണ് വിവരം.

ALSO READ: മണിപ്പൂർ കേസ് തിങ്കളാ‍ഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും

സ്പീക്കർ ദില്ലിക്ക് പുറത്ത് യാത്രയിലാണെന്ന് ലോക്സഭ വൃത്തങ്ങൾ ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല ശനിയും ഞായറും അവധി ദിവസമായിരുന്നതും ചിലർ ചൂണ്ടികാട്ടിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിന്റെ ലോക്സഭാംഗത്വം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന കോൺഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യത്തിൽ തിങ്കളാ‍ഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ALSO READ: പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് തിങ്കളാ‍ഴ്ച തുടക്കമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News