സിജെഎം കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചു

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സിജെഎം കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചു. രാഹുല്‍ നേരിട്ടെത്തിയാണ് സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. രാഹുലിന്റെ അപ്പീല്‍ ഏപ്രില്‍ 13ന് കോടതി പരിഗണിക്കും.

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന ക്രിമിനല്‍ മാനനഷ്ട കേസില്‍ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മാര്‍ച്ച് 23ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യ കാലാവധി ഏപ്രില്‍ 13 വരെ സൂറത്ത് സെഷന്‍സ് കോടതി നീട്ടി നല്‍കി. തുടര്‍ന്ന് ഹര്‍ജി ഈ മാസം 13ന് വീണ്ടും പരിഗണിക്കും. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

അതെ സമയം പരാതിക്കാരനോട് ഏപ്രില്‍ പത്തിന് മുമ്പായി മറുപടി ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സൂറത്തിലെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗല്‍ എന്നിവര്‍ ചേര്‍ന്ന്് രാഹുല്‍ ഗാന്ധിയെ സൂറത്തില്‍ സ്വീകരിച്ചു.

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവന്‍ അവഹേളിച്ചെന്ന ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് രാഹുലിനെ ശിക്ഷിച്ചത്. പിന്നാലെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കുകയായിരുന്നു. അതെ സമയം പട്‌ന കോടതിയും രാഹുലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 12ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് BJP നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ പരാതിയിലാണ് കോടതി നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News