
അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിയില്ലെങ്കിൽ അഴിമതിക്കെതിരെ പോരാടുന്നുവെന്ന് പറയരുതെന്നു കത്തിൽ വിമർശനം കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ സിപിഐ രാജ്യസഭ അംഗം പി സന്തോഷ് കുമാർ.വിവാദമായ ഹരിയാന സീറ്റ് കോഴ വിഷയത്തിൽ ദില്ലി നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സന്തോഷ് കുമാർ കത്തയച്ചത്.
കേസ് കോൺഗ്രസ് നേതൃത്വത്തിലുള്ളവരെ പറ്റി അഴിമതി ആരോപണങ്ങൾ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നു എന്ന് പറഞ്ഞ സന്തോഷ് കുമാർ വിഷയം അതീവ ഗുരുതരമാണെന്നും പറഞ്ഞു. പാർട്ടിയുടെ മേലെ തട്ടിലുള്ള നേതാക്കളായ കെ.സി. വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ്, വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്രയുടെ പി.എ. സാഹബ് അഹമ്മദ് ഖാൻ, കെ.സി. വേണുഗോപാലിന്റെ പി.എ. അനസ് അലി എന്നിവർ കേസിൽ പ്രതികളെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഹരിയാനയെ കൂടാതെ ഉത്തർപ്രദേശ്, ബീഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും ടിക്കറ്റിനായി പണം നൽകിയതായി സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്ന വിഷയവും കത്തിൽ ഉൾപ്പെടുത്തി.
Also read: ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രകാശ് രാജ്
കത്തിൽ വയനാട് ഫണ്ട് പിരിവിലെ വിവാദങ്ങളെ പറ്റിയും അദ്ദേഹം എഴുതിയിട്ടുണ്ട്. ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവും വിനിയോഗവും സംബന്ധിച്ച് ഗുരുതരവും വ്യാപകവുമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട് എന്നും വയനാടിന് വേണ്ടി പിരിച്ച ഫണ്ടിൻ്റെ കാര്യത്തിൽ സുതാര്യത ഇല്ല എന്നും കത്തിൽ പറയുന്നു. രാഹുൽ ഗാന്ധി വയനാട് മുൻ എംപിയും, പ്രിയങ്ക ഗാന്ധി നിലവിലെ എംപിയും ആയ വയനാട്ടിലെ ഫണ്ട് വിവാദത്തിൽ വ്യക്തത വരുത്താൻ ഇരുവരും ബാധ്യസ്ഥർ ആണ് എന്നും കത്തിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

