പെട്ടി ചുമന്ന് ചുമട്ടു തൊഴിലാളികൾക്കിടയിൽ രാഹുൽ ഗാന്ധി, ‘മൂട്ടിൽ വീൽ ഉള്ള ട്രോളി ബാഗ് എന്തിനാ ദാസപ്പാ ചുമക്കുന്നെ’ എന്ന് സോഷ്യൽ മീഡിയ

പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിന്ന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുന്നയാളാണ് രാഹുൽ ഗാന്ധി. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ പോര്‍ട്ടറുടെ വേഷത്തിൽ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമക്കുന്ന രാഹുലിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. തറയിൽ വെച്ച് ഉരുട്ടിക്കൊണ്ടുപോകേണ്ട ട്രോളി രാഹുൽ ഗാന്ധി എന്തിനാണ് ചുമന്ന് കൊണ്ടുപോകുന്നതെന്നാണ് ചിത്രത്തിന് താഴെ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ALSO READ: ലാലേട്ടനെയും മമ്മൂക്കയെയുമൊക്കെ കണ്ടുകൊണ്ടാണ് സിനിമ പഠിച്ചത്, പക്ഷെ ആ കാരണം കൊണ്ട് അവർക്ക് മുൻപിൽ ചെല്ലാൻ പേടിയാണ്: സിദ്ധാർത്ഥ്

ചുമട്ടുതൊഴിലാളികളുടെ ചുവന്ന ഷർട്ട് ധരിച്ച സ്യൂട്ട്കേസുമായി രാഹുൽ ഗാന്ധി നടക്കുന്നത് വീഡിയോയിൽ കാണാം. അകത്തെന്താ പഞിയാണോ എന്നും, നേരെ ഇറ്റലിയിലേക്ക് വിട്ടോ എന്നും ചിത്രത്തിന് താഴെ കമന്റുകൾ വരുന്നുണ്ട്. സാധാരണക്കാർക്കൊപ്പമാണ് താനെന്ന് കാണിക്കാൻ രാഹുൽ പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ ധാരാളം ട്രോളുകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ALSO READ: ഞങ്ങള് പിരിഞ്ഞിട്ടൊന്നുമില്ല, വിമർശകർക്ക് ഒരു ചിത്രം കൊണ്ട് നവ്യ നായർ കൊടുത്ത മറുപടി വൈറൽ

‘ഇന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ ജോലി ചെയ്യുന്ന കൂലി സഹോദരങ്ങളെ കണ്ടു. വളരെക്കാലമായി എന്റെ മനസ്സിൽ ഈ ആഗ്രഹം ഉണ്ടായിരുന്നു, അവരും എന്നെ വളരെ സ്നേഹത്തോടെ വിളിച്ചിരുന്നു. ഇന്ത്യയിലെ കഠിനാധ്വാനികളായ സഹോദരങ്ങളുടെ ആഗ്രഹം എന്ത് വിലകൊടുത്തും നിറവേറ്റണം’ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News