“സിഎഎയ്ക്കെതിരെ ഒരിടത്തും പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധി”: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിൽ കേരളത്തിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിങ്ങൾ നിർദ്ദേശം നൽകിയില്ലേ എന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏറ്റവും അവസാനം നാമനിർദേശ പത്രിക കൊടുക്കാൻ വന്നപ്പോഴും സിഎഎയ്ക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചില്ല.

Also Read; കരടില്‍ നിന്നും സിഎഎ വെട്ടി കോണ്‍ഗ്രസ്; ഇന്ത്യ സഖ്യത്തിലെ ‘കരടാ’കുമോ കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിൻ്റെ പേര് പറയുന്നതിലാണ് വിഷമമെന്ന് മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യും എന്ന് എൽഡിഎഫ് പ്രകടന പത്രികയിലുണ്ട്. കോൺഗ്രസിൻെറ പ്രകടന പത്രികയിൽ അങ്ങനെയൊരു വാചകമുണ്ടോയെന്ന ചോദ്യമുന്നയിച്ച മുഖ്യമന്ത്രി ഈ ഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ പേര് പറയേണ്ടി വന്നത് എന്നും പറഞ്ഞു.

Also Read; ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നു, കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തത്; ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys