രാഹുല്‍ ഗാന്ധി ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: അശോക് ഗെഹ്ലോട്ട്

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചെന്നും ഗെഹ്ലോട്ട് പറഞ്ഞു.

31 ശതമാനം വോട്ടുകൾ നേടിയാണ് ബി.ജെ.പി 2019ൽ അധികാരത്തിലേക്ക് എത്തിയത്. 69 ശതമാനം വോട്ടുകളും അവർക്ക് എതിരാണ്. കഴിഞ്ഞ മാസം ബംഗളൂരുവിലെ ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ യോഗം ചേർന്നപ്പോൾ എൻ.ഡി.എ ഭയന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ALSO READ: ഓണ വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും മുഖ്യാതിഥികള്‍

50 ശതമാനം വോട്ടുകൾ നേടി മോദി അധികാരത്തിൽ വരുമെന്ന പ്രവചനങ്ങളെ അദ്ദേഹം തള്ളി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മോദിക്ക് 50 ശതമാനം വോട്ട് നേടാൻ സാധിച്ചിരുന്നില്ല. ഇനി അതുണ്ടാവില്ല. മോദി ഒരുപാട് വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകി. അതിന്റെ ഗതിയെന്തായെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 3 വിജയകരമായതിൽ ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടേയും പ്രവർത്തനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:‘സ്റ്റാർട്ടപ്പ് സിറ്റി’: പട്ടിക വിഭാഗ സംരംഭകരെ വികസനത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പദ്ധതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News