‘കെ സി നിങ്ങളുടെ ആളായിരിക്കും, പക്ഷെ ജനവികാരം മറക്കരുത്; വയനാട് അടുത്ത അമേഠി ആകും’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പോസ്റ്റർ

Rahul and Priyanka Gandhi protest posters

കോഴിക്കോട് മുക്കത്ത് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ. ഇംഗ്ലീഷിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ സി വേണു​ഗോപാൽ നിങ്ങളുടെ ആളായിരിക്കും, പക്ഷെ ജനവികാരം മറക്കരുതെന്നും വയനാട്ടിലെ ജനങ്ങളെ മറക്കരുത് എന്നും പോസ്റ്ററിൽ പറയുന്നു. വയനാട് അടുത്ത അമേഠി ആകുമെന്നും പോസ്റ്ററിലുണ്ട്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിട്ട് അധിക്ഷേപിക്കുന്ന നിലയിലുള്ള വാചകങ്ങളാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. കേരളത്തോടുള്ള നന്ദികേടും പോസ്റ്ററുകളിൽ കാണാം. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെയാണ് പ്രതിഷേധം എന്നാണ് വിവരം. വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, എന്നാൽ കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല എന്നും പോസ്റ്ററിലുണ്ട്.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരിട്ട് വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാകും പ്രവർത്തകർ മലയാളത്തിന് പകരം ഇംഗ്ലീഷിൽ തന്നെ പോസ്റ്ററുകൾ എഴുതിയത്. “വിജയിക്കാൻ വേണ്ടി മാത്രം ഇനി വയനാട് ചുരം കയറി വരേണ്ടതില്ല” എന്ന് കടുത്ത ഭാഷയിൽ പ്രവർത്തകർ പറയുന്നു. പോസ്റ്റർ പ്രതിഷേധങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ വിലക്കിയിട്ടും ഇത്തരം വിലക്കുകൾക്ക് പുല്ലുവിലയാണ് പ്രവർത്തകർ നൽകുന്നത്.

ALSO READ: ‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; ബെന്നി ബെഹനാനെ തടഞ്ഞ് സതീശൻ അനുകൂലികൾ

കെ. സി. വേണുഗോപാൽ കൽപ്പറ്റയിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നും അതിനായി ടി. സിദ്ധിഖ് സീറ്റ് ഒഴിഞ്ഞു കൊടുത്തേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉയർന്നതെന്നും വിലയിരുത്തവുകളുണ്ട്. ഏതായാലും കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം തെരുവിലേക്ക് വ്യാപിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News