ഹരിയാന സീറ്റ് കോഴ വിവാദം: പരാതിയിൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഉറപ്പ് നൽകിയെന്ന് ഗൗരവ് കുമാർ

ഹരിയാനയിലെ സീറ്റിന് കോഴ Read more at: https://www.deshabhimani.com/News/national/complainant-threatens-to-commit-suicide-at-rahul-gandhi-residence-10228

രിയാന സീറ്റ് കോഴ വിവാദത്തിൽ പണം തിരികെ നൽകാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് പറഞ്ഞ ​ഗൗരവ് കുമാറിനെ ദില്ലി പൊലിസ് കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചു. പരാതിയിൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഉറപ്പ് നൽകിയെന്നും പരാതിക്കാരൻ ഗൗരവ് കുമാർ പറഞ്ഞു. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതൃത്വം 7കോടി വാങ്ങിയെന്നാണ് ഗൗരവ് കുമാറിൻ്റെ പരാതി.

Also read: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; പവർകട്ട് ഒഴിവാക്കി കെഎസ്ഇബി

ഇന്ന് രാവിലെയോടെ ഗൗരവ് കുമാർ ദില്ലിയിൽ എത്തിയെങ്കിലും രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക് എത്തുന്നതിന് മുന്നേ തന്ന പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൂന്നര മണിക്കൂറോളം പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് കസ്റ്റഡിയിൽ ഇരുത്തിയ ശേഷം വൈകിട്ടോടെ ഗൗരവിനെ ഹരിയാനയിലേയ്ക്ക് മടക്കി അയച്ചു.

നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്ന് ഗൗരവ് കുമാർ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബാവൽ മണ്ഡലത്തിൽ മഹിളാ കോൺഗ്രസ് നേതാവായിരുന്ന തൻ്റെ ഭാര്യക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞു 7 കോടി രൂപ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കൈപ്പറ്റിയെന്നാണ് ഗൗരവ് കുമാറിൻ്റെ പരാതി.

Also read: ഒരു മയത്തിൽ തള്ളെന്റെ പ്രതിപക്ഷ നേതാവേ; ഇതെന്താ എത്ര പറഞ്ഞാലും മനസിലാകാത്തേ…

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും, കൊടിക്കുന്നിൽ സുരേഷ് എംപി 15 ലക്ഷം തിരികെ നൽകിയെന്നുമാണ് ഗൗരവ് കുമാർ പറയുന്നത്. കെസി വേണുഗോപാൽ 75 ലക്ഷവും, കെസി വേണുഗോപാലിൻ്റെ പി എ അനസ് അലി 10 ലക്ഷവും നൽകാനുണ്ടെന്നും ഗൗരവ് കുമാർ പരാതിയിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News