ആയിരം യുപിഎസ്സി ഒഴിവുകൾക്കായി അപേക്ഷിച്ചിരിക്കുന്നത് 10 ലക്ഷം പേർ; യുവാക്കൾക്ക് പ്ലാൻ ബി വേണമെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കൾക്കായി ഒരു പ്ലാൻ ബി നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആയിരം യുപിഎസ്സി ഒഴിവുകൾക്കായി അപേക്ഷിച്ചിരിക്കുന്നത് 10 ലക്ഷം പേരാണെന്നതും രാഹുൽ ചൂണ്ടിക്കാട്ടി.ദില്ലിയിൽ യുവാക്കളുമായി നടത്തിയ സംവാദത്തിലാണ് രാഹുലിൻ്റെ പ്രതികരണം. ഇതിൻ്റെ വിഡിയോയും രാഹുൽ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും യുവാക്കൾ രാഹുലുമായി സംവാദത്തിൽ പങ്കുവച്ചു.

മുമ്പ് കർണാടകയിലെ ഒരു പ്രസംഗത്തിലും താൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here