വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണം; രാഹുൽ ഗാന്ധി

മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിലെ വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നേരത്തെ പല കുറി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കേരളത്തിൽ ഈ വർഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കണമെന്നും കേരളത്തിലെ പാർട്ടി നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. എൻ എസ് എസ് വിഷയവും ചർച്ചയിൽ ഉയർന്നുവന്നു.

Also Read: മണിപ്പൂര്‍ കലാപത്തിന് അയവില്ല, മൂന്ന് മാസങ്ങള്‍ പിന്നിടാനിരിക്കെ വീണ്ടും സംഘര്‍ഷം

സംസ്ഥാനത്ത് ബൂത്ത് ലെവൽ മുതൽ പാർലമെന്റ് കമ്മിറ്റികൾ വരെ രൂപീകരിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പരസ്യപ്രസ്താവനകൾ ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അഭിപ്രായ വ്യത്യാസം പാർട്ടിക്കകത്ത് പറയണമെന്നും പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെന്നും ചൂണ്ടിക്കാട്ടി. ലോകസഭാ തെരഞ്ഞെടുപ്പിൽ ആധുനിക രീതിയിലെ പ്രചാരണം സംഘടിപ്പിക്കുമെന്നും അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനം നടത്തുമെന്നും വ്യക്തമാക്കി.

Also Read: ഗ്യാൻവാപി സർവ്വേ; സുപ്രിംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News